Image

എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 03 September, 2012
എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍
അറ്റ്‌ലാന്റാ (ജോര്‍ജിയ): വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വഴി വോട്ടവകാശം രേഖപ്പെടുത്തുവാനുള്ള സംവിധാനം ഇന്ത്യാ ഗവണ്മെന്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്റെ (ജിഐഎ) നേതൃത്വത്തില്‍ ഒപ്പുശേഖരണം അറ്റ്‌ലാന്റയിലെ ലോറന്‍സ്‌വില്ലില്‍ നടത്തി.

അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ഡൊമിനിക് ജോസഫ് ഉദ്ഘാടനം ചെയ്ത ഒപ്പുശേഖരണത്തില്‍ആയിരത്തോളം പേര്‍ പെറ്റീഷനില്‍ ഒപ്പു വെച്ചതായി ജി.ഐ.എ. പ്രസിഡന്റ് രാജീവ് ജോസഫ് അറിയിച്ചു. ഗ്രേയ്റ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷനും (GAMA) ജി.ഐ.എ.യും സംയുക്തമായാണ് ഈ ഒപ്പുശേഖരണം സംഘടിപ്പിച്ചത്.

വിവിധ രാജ്യങ്ങളിലെ പ്രമുഖ ഇന്ത്യന്‍ സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ 200 രാജ്യങ്ങളില്‍ ഒപ്പുശേഖരണം സംഘടിപ്പിക്കുന്നത്. ഈ ഒപ്പുശേഖരണത്തിലൂടെ ലഭിക്കുന്നഒപ്പുകള്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഇലക്ഷന്‍ കമ്മീഷനും സമര്‍പ്പിക്കുമെന്ന് ജി.ഐ.എ. പ്രസിഡന്റ് രാജീവ് ജോസഫ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

അമേരിക്കയിലെ വിവിധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചലസ്, വാഷിംഗ്ടണ്‍ ഡി.സി., ന്യൂജെഴ്‌സി, ഡാളസ് എന്നിവിടങ്ങളില്‍ ഒപ്പുശേഖരണം സംഘടിപ്പിക്കുമെന്ന് രാജീവ് ജോസഫ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ് ജോസഫുമായി ബന്ധപ്പെടാവുന്നതാണ്: രാജീവ് ജോസഫ് (പ്രസിഡന്റ്, ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍) 516 507 9083,www.giadelhi.com, www.rajeevjoseph.com, rajeev.joseph.delhi@gmail.com
എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍ എന്‍.ആര്‍.ഐ. പോസ്റ്റല്‍ വോട്ട് ഒപ്പുശേഖരണം അറ്റ്‌ലാന്റയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക