Image

സിനിമാതാരം കൃപ വിവാഹിതയായി

Published on 02 September, 2012
സിനിമാതാരം കൃപ വിവാഹിതയായി
തൃശൂര്‍: പുന്നത്തൂര്‍ നന്ദകുമാര്‍ രാജയുടെയും സിനിമാതാരം രമാദേവിയുടെയും മകളും സിനിമാതാരവുമായ കൃപ വിവാഹിതയായി. അവിണിശേരി മുല്ലനേഴി മനയ്ക്കല്‍ അന്തരിച്ച കവിയും സാഹിത്യകാരനുമായ മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരിയുടെ മകന്‍ പ്രദീപനാണു വര ന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു താലിചാര്‍ത്തല്‍. 

മന്ത്രി കെ.പി. മോഹനന്‍, പി.സി. ചാക്കോ എംപി, എംഎല്‍എമാരായ കെ. രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, വി.എസ്. സുനില്‍കുമാര്‍, കോര്‍പ്പറേഷന്‍ മേയര്‍ ഐ.പി. പോള്‍, ഐജി ഗോപിനാഥ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.കെ. തോമസ് സംവിധായകരായ സിബി മലയില്‍, കമല്‍, പ്രിയനന്ദനന്‍, എം.പി. സുകുമാരന്‍ നായര്‍, എം.ജി. ശശി, സാഹിത്യകാരന്‍മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, രാവുണ്ണി, അന്‍വര്‍ അലി, നടന്‍മാരായ ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍ തുടങ്ങി രാഷ്ട്രീയ സിനിമാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.


സിനിമാതാരം കൃപ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക