Image

പീഡനം: മൊബൈല്‍ പ്രചാരണം നടത്തിയവരും കുടുങ്ങും

Published on 02 September, 2012
പീഡനം: മൊബൈല്‍ പ്രചാരണം നടത്തിയവരും കുടുങ്ങും
പറവൂര്‍: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 15 പവനും പണവും കൈവശപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ രണ്ടാംപ്രതി വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശി റോജോ(28)യ്ക്കുവേണ്ടി കഴിഞ്ഞ ദിവസം പറവൂര്‍ സിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ രാജ്യം വിട്ടുപോകാതിരിക്കാനും നടപടികള്‍ സ്വീകരിച്ചു. റോജോയെ കണെ്ടത്തുന്നവര്‍ 0484-2443455, 9497967116 എന്നീ നമ്പറുകളില്‍ അറിയിക്കണം.

പറവൂര്‍ ടൗണിലെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി വിദേശത്തു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണു നാട്ടിലെത്തിയത്. പ്രണയം അഭിനയിച്ചു വശത്താക്കി റോജോയുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അഞ്ചുപേര്‍ ചേര്‍ന്ന് ആഭരണവും പണവും തട്ടിയെടുത്തു.

കേസിലെ ഒന്നാം പ്രതി ചിറ്റാറ്റുകര സ്വദേശി സുബിന്‍ (26), കൂട്ടുപ്രതികളായ മുനമ്പം കവല സ്വദേശി ഷെറിന്‍ (33), പട്ടണം സ്വദേശി രാജേഷ് (കുട്ടന്‍ മണി-23) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

റോജോ മുമ്പു ടൗണിലെ ഗുണ്ടാസംഘവുമായി ബന്ധമുണ്ടായിരുന്നയാളാണെന്നു പോലീസ് പറയുന്നു. ഇപ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ പീഡനരംഗങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും മറ്റും പ്രചരിപ്പിക്കുന്നവരുടെ കംപ്യൂട്ടറിന്റെ ഐപി നമ്പറും മൊബൈല്‍ ഫോണ്‍ നമ്പറും കണ്ടുപിടിക്കുന്നതിനു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. 

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും പുതിയ ഐടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു പ്രതി ചേര്‍ക്കാനാണു പോലീസിന്റെ തീരുമാനം. റോജോയെ കൂടാതെ ഒരു പ്രതികൂടി ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക