Image

കേക്കില്‍ ചത്ത പാറ്റ: തിരുവനന്തപുരത്ത് ബേക്കറി പൂട്ടി

Published on 02 September, 2012
കേക്കില്‍ ചത്ത പാറ്റ: തിരുവനന്തപുരത്ത് ബേക്കറി പൂട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആംബ്രോസിയ ബേക്കറിയില്‍ നിന്ന് വിതരണം ചെയ്ത കേക്കില്‍ ചത്ത പാറ്റയെ കണെ്ടത്തി. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ബേക്കറിയും കേക്ക് നിര്‍മ്മാണ യൂണിറ്റും പൂട്ടിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ബേക്കറിയുടെ കേക്ക് നിര്‍മ്മാണ കേന്ദ്രവും ഔട്ട്‌ലെറ്റും അടച്ചുപൂട്ടിയത്. ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്കില്‍ പാറ്റയെ കണെ്ടത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു.

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക