Image

ഗ്ലെന്‍ മഗ്രാത്ത് എംആര്‍എഫ് പേസ് ഫൗണ്‌ടേഷന്‍ പരിശീലകന്‍

Published on 02 September, 2012
ഗ്ലെന്‍ മഗ്രാത്ത് എംആര്‍എഫ് പേസ് ഫൗണ്‌ടേഷന്‍ പരിശീലകന്‍
ചെന്നൈ: ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് എംആര്‍എഫ് പേസ് ഫൗണ്‌ടേഷന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. നിലവിലെ കോച്ച് ഡെന്നിസ് ലില്ലി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മഗ്രാത്ത് പരിശീലകനാകുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മഗ്രാത്തിന് ഡെന്നിസ് ലില്ലി ചുമതല കൈമാറി. പേസ് ഫൗണ്‌ടേഷന്റെ രജതജൂബിലി നിറവിലാണ് മഗ്രാത്ത് പരിശീലകനാകുന്നത്. പുതിയ വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുക്കുന്നതായി മഗ്രാത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക