Image

ഇടശ്ശേരിമല പള്ളിയോടം ആറന്മുള ഉത്രട്ടാതി ജലോത്സവം ജേതാവ്‌

Published on 02 September, 2012
ഇടശ്ശേരിമല പള്ളിയോടം ആറന്മുള ഉത്രട്ടാതി ജലോത്സവം ജേതാവ്‌
ആറന്മുള: ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ ഇടശ്ശേരിമല പള്ളിയോടം വീണ്ടും ജേതാക്കളായി. എ വിഭാഗത്തിലായിരുന്നു ഇടശ്ശേരിമല മത്സരിച്ചിരുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരാണ്‌ ഇവര്‍. നെടുംമ്പറയാര്‍ പള്ളിയോടവും മാലക്കരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ജലമേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി അടൂര്‍ പ്രകാശ്‌ അധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ പള്ളിയോടങ്ങളുടെ ഘോഷയാത്ര ഉദ്‌ഘാടനം ചെയ്‌തു.

ബി വിഭാഗം പള്ളിയോടങ്ങളുടെ മത്സരത്തില്‍ തൈമറവുംകര ജേതാക്കളായി. ഇടപ്പാവൂരിനാണ്‌ രണ്ടാംസ്ഥാനം. 48 പള്ളിയോടങ്ങളാണ്‌ ജലമേളയില്‍ പങ്കെടുത്തത്‌. 33 എണ്ണം എ ബാച്ചിലും 15 എണ്ണം ബി ബാച്ചിലും മത്സരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക