Image

ഖനന അഴിമതി: ബി.ജെ.പി നിലപാടില്‍ അയവു വരുത്തുന്നു

Published on 02 September, 2012
ഖനന അഴിമതി: ബി.ജെ.പി നിലപാടില്‍ അയവു വരുത്തുന്നു
ന്യൂഡല്‍ഹി: കല്‍ക്കരി പാട ഖനന അഴിമതിയില്‍ ബി.ജെ.പി നിലപാടില്‍ അയവു വരുത്തുന്നു. പ്രധാനമന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന നിലപാടിലാണ്‌ കഴിഞ്ഞ എട്ടു ദിവസങ്ങളായി ബിജെപി പാര്‍ലമെന്റ്‌ നടപടികള്‍ തുടര്‍ച്ചയായി സ്‌തംഭിപ്പിച്ചുവന്നത്‌. തുടര്‍ച്ചയായ പാര്‍ലമെന്റ്‌ സ്‌തംഭനത്തിനെതിരേ മുന്നണിയിലെ ഘടകകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പ്‌ നേരിടേണ്‌ടിവരുന്ന സാഹചര്യത്തിലാണ്‌ കടുത്ത നിലപാടില്‍ അയവു വരുത്താന്‍ പാര്‍ട്ടി നീക്കം തുടങ്ങിയതെന്നാണ്‌ വിവരം.

ഖനന ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമുള്ള എന്‍ഡിഎയുടെ ആവശ്യത്തോട്‌ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അഡ്വാനി ബ്ലോഗിലൂടെ അറിയിച്ചു.

ഇതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജുമായും ചര്‍ച്ച നടത്തിയിരുന്നു. ഖനന ലൈസന്‍സുകള്‍ റദ്ദാക്കുകയും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌താല്‍ വിഷയത്തെക്കുറിച്ച്‌ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക്‌ തയാറാകാമെന്ന്‌ സുഷമാ സ്വരാജ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക