Image

പാലായിലും സമീപ പ്രദേശങ്ങളിലും ഭൂമികുലുക്കം

Published on 02 September, 2012
പാലായിലും സമീപ പ്രദേശങ്ങളിലും ഭൂമികുലുക്കം
കോട്ടയം: പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭൂമികുലുക്കമുണ്ടായി. രാമപുരം, അമനകര എന്നിവിടങ്ങളിലാണ്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടു മണിക്കു ശേഷം രണ്ടുതവണ മുഴക്കമുള്ള ശബ്‌ദത്തോടു കൂടിയാണ്‌ ഭൂമി കുലുങ്ങിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ കുലുങ്ങി. അലമാരിയിലുണ്ടായിരുന്ന സാധനങ്ങള്‍ താഴെ വീണു. പാറ പൊട്ടുന്നതു പോലെയുള്ള ശബ്‌ദം കേട്ടെന്നാണ്‌ നാട്ടുകാര്‍ നല്‍കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക