Image

ടാങ്കര്‍ അപകടം: മരണം 19 ആയി. ഐ.ഒ.സിക്കെതിരേയും അന്വേഷണം

Published on 02 September, 2012
ടാങ്കര്‍ അപകടം: മരണം 19 ആയി. ഐ.ഒ.സിക്കെതിരേയും അന്വേഷണം
കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തില്‍ ഇന്ന്‌ ഒരാള്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 19 ആയി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാല റംലാസില്‍ റിസ്വാന്‍ (12) ആണ്‌ മരിച്ചത്‌. റിസ്വാന്റെ അച്ഛന്‍ റസാഖ്‌ (55), അമ്മ റംലത്ത്‌ (48), സഹോദരന്‍ റമീസ്‌ (21) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ റിസ്വാനും മരണത്തിന്‌ കീഴടങ്ങിയത്‌.

ാങ്കര്‍ അപകടത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെയും അന്വേഷണ പരിധിയില്‍പെടുത്തുമെന്ന്‌ ഡിജിപി കെ.എസ്‌ ബാലസുബ്രഹ്‌മണ്യം പറഞ്ഞു. രാവിലെ അപകടസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടമാണ്‌ നടന്നുകൊണ്‌ടിരിക്കുന്നത്‌. അന്വേഷണ പരിധിയില്‍ നിന്നും ആരെയും മാറ്റിനിര്‍ത്തില്ല.

അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. രാവിലെ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കത്തിനശിച്ച വീടുകള്‍ക്കും കടകള്‍ക്കും പകരം കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കണം. ഇതിന്റെ നിര്‍മാണത്തിനാവശ്യമായ തുക മുഴുവന്‍ സര്‍ക്കാര്‍ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക