Image

ഹോളിവുഡ്‌ ഗാനരചയിതാവ്‌ ഡേവിഡ്‌ അന്തരിച്ചു

Published on 02 September, 2012
ഹോളിവുഡ്‌ ഗാനരചയിതാവ്‌ ഡേവിഡ്‌ അന്തരിച്ചു
ലോസ്‌ആഞ്ചല്‍സ്‌: പ്രശസ്‌ത ഹോളിവുഡ്‌ ഗാനരചയിതാവ്‌ ഹാല്‍ ഡേവിഡ്‌ (91) അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1921-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഹാരോള്‍ഡ്‌ ലേന്‍ ഡേവിഡ്‌ എന്ന ഹാല്‍ ഡേവിഡ്‌ 1940കളിലാണ്‌ ഗാനരചനയിലേക്ക്‌ എത്തിയത്‌. 1957ലാണ്‌ ബുച്ചാരക്കിനെ കണ്‌ടുമുട്ടുന്നത്‌. മരണം വരെ ഈ കൂട്ടുകെട്ട്‌ തുടര്‍ന്നു. 1969ല്‍ പുറത്തിറങ്ങിയ `ബച്ച്‌ കസിഡി ആന്‍ഡ്‌ ദ സുഡാന്‍സി കിഡ്‌' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു ഡേവിഡും ബുച്ചാരക്കും ഓസ്‌കര്‍ പുരസ്‌കാരം പങ്കിട്ടു. മൂന്നു തവണ ഓസ്‌കറിനു നാമനിര്‍ദ്ദേശവും ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക