Image

പ്രവാസി പുനരധിവാസ പദ്ധതിക്ക്‌ അന്തിമ അംഗീകാരം നല്‍കി

Published on 01 September, 2012
പ്രവാസി പുനരധിവാസ പദ്ധതിക്ക്‌ അന്തിമ അംഗീകാരം നല്‍കി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിക്ക്‌ അന്തിമ അംഗീകാരം നല്‍കി. നോര്‍ക്കറൂട്‌സിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ ഗ്രൂപ്പ്‌ യോഗം പദ്ധതിക്ക്‌ അന്തിമാംഗീകാരം നല്‍കിയത്‌.

തിരിച്ചെത്തുന്നവര്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക്‌ ബാങ്കുകള്‍ നല്‍കുന്ന വായ്‌പക്ക്‌ 20 ശതമാനം വരെ സബ്‌സിഡി നല്‍കും വിധമാണ്‌ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്‌. 20- 25 ലക്ഷം രൂപവരെയുള്ള വായ്‌പകള്‍ക്ക്‌ സബ്‌സിഡി ലഭിക്കും. പരമാവധി അഞ്ച്‌ ലക്ഷം രൂപയാണ്‌ സബ്‌സിഡി. വായ്‌പകള്‍ അംഗീകൃത ബാങ്കുകളില്‍ നിന്നോ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നിക്ഷേപകര്‍ തന്നെ ലഭ്യമാക്കണം. പദ്ധതികളുടെ പ്രായോഗികതയും മറ്റും പരിശോധിക്കുന്നതും ബാങ്കുകളായിരിക്കും. ബാങ്കുകള്‍ അനുവദിക്കുന്ന ഏത്‌ പദ്ധതിയും നോര്‍ക്ക അംഗീകരിക്കും. പ്രവാസിയാണെന്ന സാക്ഷ്യപത്രം നോര്‍ക്ക നല്‍കും. 80 ശതമാനം വായ്‌പ കൃത്യമായി തിരിച്ചടച്ചാല്‍ ബാക്കി തുക സബ്‌സിഡിയായി നോര്‍ക്ക ബാങ്കിന്‌ നല്‍കും. ബാങ്കുകള്‍ അനുവദിക്കുന്ന വായ്‌പക്ക്‌ സബ്‌സിഡി നല്‍കുക മാത്രമാണ്‌ നോര്‍ക്കയുടെ ചുമതല. വായ്‌പ ലഭ്യമാക്കാനോ മറ്റ്‌ സാമ്പത്തിക ബാധ്യതകള്‍ വഹിക്കാനോ സഹായമുണ്ടാകില്ല. സബ്‌സിഡി ലഭിക്കാന്‍ വരുമാന പരിധി ഇല്ല.

സര്‍ക്കാര്‍ വിജ്ഞാപനം ഒരാഴ്‌ചയ്‌ക്കകമുണ്ടാകുമെന്ന്‌ നോര്‍ക്ക റൂട്ട്‌സ്‌ അധികാരികള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക