Image

ലഷ്‌കര്‍ ബന്ധം: 5 പേര്‍ കൂടി പിടിയില്‍

Published on 01 September, 2012
ലഷ്‌കര്‍ ബന്ധം: 5 പേര്‍ കൂടി പിടിയില്‍
മുംബൈ : ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബ അടക്കമുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പോലീസ്‌ പിടികൂടി. മഹാരാഷ്ട്രയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. നാലുപേരെ മഹാരാഷ്ട്രയില്‍ നിന്നും എം.ബി.എ. വിദ്യാര്‍ഥി ഹൈദരാബാദില്‍ നിന്നും പിടികൂടി.

നേരത്തെ തീവ്രവാദബന്ധം ആരോപിച്ച്‌ 11 പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്‌തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ മഹാരാഷ്ട്ര ഭീകരവിരുദ്ധസ്‌ക്വാഡ്‌ മേധാവി രാകേഷ്‌ മരിയയും ബാംഗ്ലൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ ജ്യോതിപ്രകാശ്‌ മിര്‍ജിയും വ്യക്തമാക്കി. കര്‍ണാടകത്തിലെ പ്രമുഖ ഭരണകക്ഷിനേതാക്കളെ വധിച്ച്‌ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്‌ പോലീസ്‌ കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ 11 പേരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. ഇവരുടെ അക്കൗണ്ടുകളിലേക്ക്‌ വന്ന പണത്തിന്റെ സ്രോതസ്സ്‌ കണ്ടെത്തുന്നതിനുള്ള നടപടിയും തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക