Image

തിലകന്റെ നിലയില്‍ പുരോഗതിയില്ല; ഉടന്‍ വെല്ലൂരിലേക്ക്‌ കൊണ്ടുപോകില്ല

Published on 01 September, 2012
തിലകന്റെ നിലയില്‍ പുരോഗതിയില്ല; ഉടന്‍ വെല്ലൂരിലേക്ക്‌ കൊണ്ടുപോകില്ല
തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന പ്രശസ്‌ത നടന്‍ തിലകന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല.ഇപ്പോഴത്തെ ആരോഗ്യനിലയില്‍ തിലകനെ വിമാനത്തില്‍ വെല്ലൂരിലേക്കു കൊണ്ടുപോകാനാവില്ലെന്നാണു വിദഗ്‌ധ ഡോക്‌ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്‌. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലാത്തതാണ്‌ കാരണം.

ഇതിനിടെ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രതികരണം വിലയിരുത്തുന്നതിന്‌ അടുത്ത ബന്ധുക്കളെക്കൊണ്ടു സംസാരിപ്പിക്കുന്നുണ്ട്‌. അസുഖം മാറിയ ശേഷം ഷൂട്ടിങ്ങിനു പോകേണ്ട കാര്യം പറയുമ്പോഴുള്ള പ്രതികരണം ആശാവഹമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക