Image

മുംബൈ ഗസ്റ്റ്ഹൗസില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍

Published on 01 September, 2012
മുംബൈ ഗസ്റ്റ്ഹൗസില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍
മുംബൈ: ഡോംഗ്രി ബിസ്തിമുല്ലയിലെ മഹാരാജ ട്രാവല്‍സിന്റെ മുകളിലുള്ള ഗസ്റ്റ് ഹൗസില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന അബ്ദുള്‍ഖാദര്‍ ഷെയ്ക്ക് എന്ന മൊയ്തീനാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് സ്വദേശിയാണെന്ന് സംശയിക്കുന്നു. 

മൊയ്തീന്‍ എന്ന പേരിലാണ് ഇയാള്‍ ഇവിടെ അറിയപ്പെട്ടിരുന്നത്. മുമ്പ് ഹോട്ടല്‍ ദര്‍ഗയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടില്‍ പോയി വന്നശേഷം തൊഴിലില്ലാതിരിക്കുകയായിരുന്നു. ഗസ്റ്റ്ഹൗസ് ഉടമസ്ഥനായ പ്രദീപ് നാട്ടില്‍ പോയ സമയത്ത് ഗസ്റ്റ്ഹൗസ് നോക്കാന്‍ മൊയ്തീനെ ഏല്പിക്കുകയായിരുന്നു. ഗസ്റ്റ്ഹൗസിലെ പണിക്കാരനായ സുലൈമാനാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡോംഗ്രി പോലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച മൊയ്തിനും സുലൈമാനും തമ്മില്‍ അടിപിടി നടന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൊയ്തീന്‍ ഉറങ്ങിക്കിടന്ന സമയത്താണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. സുലൈമാന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുലൈമാന്‍ പാലക്കാട് സ്വദേശിയാണത്രെ.

മൊയ്തീന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ജെ.ജെ. ആസ്പത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ബോംബെ കേരള മുസ്‌ലിം ജമായത്ത് ട്രഷറര്‍ സി.എച്ച്. അബ്ദുറഹിമാന്റെ സഹായത്തോടെ മൊയ്തീന്റെ വീട്ടുകാരെ കണ്ടെത്താനും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

മുംബൈ ഗസ്റ്റ്ഹൗസില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക