Image

റിയാദില്‍നിന്നുള്ള യാത്രാകേ്‌ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Published on 01 September, 2012
റിയാദില്‍നിന്നുള്ള യാത്രാകേ്‌ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന റിയാദ്  തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ 'ടെക്‌സ'യുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും എയര്‍ ഇന്ത്യക്കും നിവേദനം നല്‍കി.

സലാഹുദ്ദീന്‍ മരുതിക്കുന്ന്, നൗഷാദ് കിളിമാനൂര്‍ , ഹാഷിം കുഞ്ഞാറ്റ, ഫാറൂഖ് ഇബ്രാഹിം, ഷരീഫ് കല്ലമ്പലം എന്നിവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എയര്‍ ഇന്ത്യാ സ്‌റ്റേഷന്‍ മാനേജര്‍ എസ്. ബി. എസ്. ജേക്കബിനും നിവേദനം നല്‍കിയത്. മറ്റ് വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനഃസ്ഥാപിച്ചിട്ടും തിരുവനന്തപുരം വിമാനത്താവളത്തോടു കാട്ടുന്ന ചിറ്റമ്മ നയത്തിനെതിരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലുള്ള പ്രവാസികളുടെ യാത്രാകേ്‌ളശത്തിനെതിരെയുമുള്ള ശക്തമായ പ്രതിഷേധംഭാരവാഹികള്‍ അറിയിച്ചു.

റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാകേ്‌ളശം പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി.
വിദേശ നിക്ഷേപകരെ സംഘടിപ്പിച്ചുകൊണ്ട് കേരള എയര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യാ അധികാരികളുടെ ഭാഗത്തു നിന്ന് റിയാദ്  തിരുവനന്തപുരം യാത്രക്കാരുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യാ ഓഫിസ് മാര്‍ച്ച് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ടെക്‌സ ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക