Image

ഇന്ത്യന്‍ എംബസി അറ്റസ്‌റ്റേഷന്‍ നിരക്ക്‌ ഒക്ടോബറില്‍ കുറയും

Published on 01 September, 2012
ഇന്ത്യന്‍ എംബസി അറ്റസ്‌റ്റേഷന്‍ നിരക്ക്‌ ഒക്ടോബറില്‍ കുറയും
ദുബായ്‌: ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുഖേനയുള്ള അറ്റസ്‌റ്റേഷന്‍ നിരക്ക്‌ കുറയും. ഒക്ടോബറില്‍ പുതിയ ഏജന്‍സിയുടെ കീഴിലേക്ക്‌ അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ മാറുന്നതോടെ നിലവിലെ നിരക്കില്‍ കുറവ്‌ വരുമെന്നാണ്‌ സൂചന.

ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുഖേനയുള്ള അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ഇപ്പോള്‍ നടത്തുന്ന ഏജന്‍സിയുടെ കാലാവധി ഒക്ടോബറില്‍ തീരുന്നതോടെ പുതിയ ഏജന്‍സി പ്രവര്‍ത്തനം തുടങ്ങും. ഐ.വി.എസ്‌ ഗ്‌ളോബല്‍ സര്‍വീസസ്‌ െ്രെപവറ്റ്‌ ലിമിറ്റഡിനെയാണ്‌ ഇതിനുവേണ്ടി തെരഞ്ഞെടുത്തത്‌. ഈ ഏജന്‍സി പ്രവര്‍ത്തനം തുടങ്ങിയാല്‍ നിരക്കില്‍ കുറവ്‌ വരുമെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്‌.

ഇപ്പോള്‍ വിവിധ രേഖകളുടെ അറ്റസ്‌റ്റേഷന്‍ നടത്തുമ്പോള്‍ സര്‍വീസ്‌ ചാര്‍ജായി അബൂദബിയില്‍ എട്ടു ദിര്‍ഹം, ദുബൈയില്‍ 10 ദിര്‍ഹം എന്നിങ്ങനെയാണ്‌ ഈടാക്കുന്നത്‌. ഇത്‌ അബൂദബിയിലും ദുബൈയിലും 4.50 ആയി കുറയും. ഇതോടെ രണ്ടിടത്തും ഏകീകൃത നിരക്കാകും.
സ്വത്ത്‌ സംബന്ധമായ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ 80 ദിര്‍ഹം, മറ്റു രേഖകള്‍ക്ക്‌ 40 ദിര്‍ഹം എന്നിങ്ങനെയാണ്‌ നിരക്ക്‌. ഇതില്‍ മാറ്റമുണ്ടാകില്ല. എങ്കിലും സര്‍വീസ്‌ ചാര്‍ജ്‌ കുറയുന്നത്‌ ആശ്വാസകരമാണ്‌. ഇന്ത്യയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ എന്നിവക്ക്‌ പുറമെ യു.എ.ഇയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന പവര്‍ ഓഫ്‌ അറ്റോണി ഉള്‍പ്പെടെയുള്ള രേഖകളാണ്‌ ഏജന്‍സി മുഖേന സാക്ഷ്യപ്പെടുത്തുന്നത്‌.

കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 201213 വര്‍ഷം രണ്ടു വിഭാഗത്തിലുമായി ശരാശരി 35000, 85000 എന്ന തോതില്‍ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ സാധിക്കും. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ്‌ ഇവയുടെ അവസാന മേല്‍നോട്ടം നടത്തുക.
കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരം പാസ്‌പോര്‍ട്ട്‌, വിസ സേവനങ്ങളും രേഖകള്‍ സാക്ഷ്യപ്പെടുത്തലും സ്വകാര്യ ഏജന്‍സികള്‍ക്ക്‌ കൈമാറിയതിനെ തുടര്‍ന്നാണ്‌ മൂന്നു വര്‍ഷത്തെ കാലാവധിയില്‍ കരാര്‍ നല്‍കുന്നത്‌. പാസ്‌പോര്‍ട്ട്‌ സേവനങ്ങളുടെ ഏജന്‍സി ബി.എല്‍.എസാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക