Image

ഷാര്‍ജയില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു

Published on 01 September, 2012
ഷാര്‍ജയില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു
ഷാര്‍ജ: അല്‍ ബുത്തീനയില്‍ കഴിഞ്ഞ ദിവസമുണ്ടായ അഗ്‌നിബാധയില്‍ ഫര്‍ണിച്ചര്‍ കട പൂര്‍ണമായി കത്തി നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം.

ദൃക്‌സാക്ഷികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്‌ ഉടന്‍ തീ അണച്ചതിനാല്‍ മറ്റിടങ്ങളിലേക്ക്‌ പടര്‍ന്നില്ല. നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും ഈ ഭാഗത്തുണ്ടായിരുന്നു. കൂടുതലും മലയാളികളുടെ സ്ഥാപനങ്ങളാണ്‌ ഇവിടെയുള്ളത്‌. വന്‍ അപകടം ഒഴിവായതിന്‍െറ ആശ്വാസത്തിലാണ്‌ ഇവര്‍.

അപകട വിവരം അറിഞ്ഞ ഉടന്‍ ഈ കെട്ടിടത്തില്‍ താമസിക്കുന്നവരും തൊട്ടടുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നവരും പുറത്തിറങ്ങി. മുമ്പ്‌ ഈ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കുവൈത്തി ടവര്‍ കത്തിയത്‌ കാരണം നിരവധി പേര്‍ക്ക്‌ വന്‍ നാശനഷ്ടം നേരിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക