Image

യുവേഫ സൂപ്പര്‍ കപ്പ് കിരീടം അത്ലറ്റികോ മാഡ്രിഡിന്

Published on 31 August, 2012
യുവേഫ സൂപ്പര്‍ കപ്പ് കിരീടം അത്ലറ്റികോ മാഡ്രിഡിന്
ലണ്ടന്‍: യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ളബ്ബായ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്ലറ്റികോ മാഡ്രിഡ് സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. കൊളംബിയന്‍ താരം റദാമേല്‍ ഫാല്‍ക്കോയുടെ ഹാട്രിക് ഗോളിന്റെ മികവിലാണ് യുവേഫ യൂറോപ്പാ ലീഗ് ചാമ്പ്യന്‍മാരായ അത്ലറ്റികോ മാഡ്രിഡ് സൂപ്പര്‍ കപ്പ് കിരീടം ഉയര്‍ത്തിയത്. ആദ്യ പകുതിയില്‍ തന്നെ ഫാല്‍ക്കോ(6, 19, 45) ചെല്‍സിയുടെ ഗോള്‍വല മൂന്നു തവണ കുലുക്കി. അറുപതാം മിനിറ്റില്‍ മിറാന്‍ഡ ചെല്‍സിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. 75-ാം മിനിറ്റില്‍ ഇംഗ്ളീഷ് താരം ഗാരി കഹിലിലൂടെയാണ് ചെല്‍സി ആശ്വാസഗോള്‍ നേടി വന്‍ നാണക്കേട് ഒഴിവാക്കിയത്. ഇതു രണ്ടാം തവണയാണ് അത്ലറ്റികോ മാഡ്രിഡ് സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക