Image

യുഎസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; ലി നാ പുറത്ത്

Published on 31 August, 2012
യുഎസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; ലി നാ പുറത്ത്
യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ബ്രിട്ടന്റെ കൌമാരതാരം ലോറ റോബ്സണ്‍ മുന്നേറുന്നു. വനിതാ വിഭാഗം സിംഗിള്‍സ് രണ്ടാം റൌണ്ടില്‍ ബെല്‍ജിയത്തിന്റെ മുന്‍ ചാമ്പ്യന്‍ കിം ക്ളൈസ്റേഴ്സിനെ കീഴടക്കിയ റോബ്സണ്‍, മൂന്നാം റൌണ്ടില്‍ ചൈനയുടെ ലോക ഒന്‍പതാം നമ്പര്‍താരം ലി നായെ അട്ടിമറിച്ചു. മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ചൈനീസ് താരത്തെ റോബ്സണ്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-7 (5), 6-2. നാലാം റൌണ്ടില്‍ നിലവിലെ ചാമ്പ്യനായ ഓസ്ട്രേലിയയുടെ സാമന്ത സ്ട്രോസറാണ് റോബ്സണിന്റെ എതിരാളി. 18കാരിയായ റോബ്സണിന്റെ കരിയറിലെ ഏറ്റവും വലിയ മുന്നേറ്റമാണ് യുഎസ് ഓപ്പണില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ടെന്നീസില്‍ രണ്ടാം റൌണ്ടില്‍ എത്തിയതാണ് ഇതിനു മുമ്പുള്ള റോബ്സണിന്റെ മികച്ച പ്രകടനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക