Image

താലിബാന്‍ ഭീകരര്‍ 12 പാക് സൈനികരുടെ തലവെട്ടി

Published on 31 August, 2012
താലിബാന്‍ ഭീകരര്‍ 12 പാക് സൈനികരുടെ തലവെട്ടി
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ 12 പാക് സൈനികരുടെ തലവെട്ടി മാറ്റിയ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ടേപ്പ് താലിബാന്‍ പുറത്തുവിട്ടു. ബജൌര്‍ ഗോത്ര മേഖലയിലെ സുരക്ഷാ പരിശോധന കേന്ദ്രത്തില്‍ നിന്നു താലിബാന്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ സൈനികരെയാണ് വധിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാന്‍ ഏറ്റെടുത്തു. തെഹ്രിക് ഇ താലിബാന്‍ വക്താവ് സിറാജുദ്ദീന്‍ ഇക്കാര്യം മാധ്യമങ്ങളെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. പാക് - അഫ്ഗാന്‍ അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍ കമാന്‍ഡര്‍ മുല്ല ഫസ്ലുള്ളയുടെ അടുത്ത സഹായിയാണ് സിറാജുദ്ദീന്‍. ബജൌര്‍ മേഖലയില്‍ നിന്നു കടത്തിയ 15 പാക് സൈനികരില്‍ 12 പേരെയാണ് തീവ്രവാദികള്‍ വധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക