Image

മതവിശ്വാസികള്‍ മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം: വി.എസ്

Published on 31 August, 2012
മതവിശ്വാസികള്‍ മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം: വി.എസ്
തൃപ്പൂണിത്തുറ: മതവിശ്വാസികള്‍ മതതീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തെക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗവും ശ്രീനാരായണധര്‍മപോഷിണിസഭയും ചേര്‍ന്നു നടത്തിയ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സാമുദായിക ശക്തികള്‍ ഭരണത്തില്‍ ഇടപെടുന്ന അവസ്ഥയാണിന്ന്. ഇതു ജനാധിപത്യത്തെ അപകടത്തിലാക്കും. ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം മതത്തിന്റെ പേരിലുള്ള ചോരയും കണ്ണുനീരും വീഴ്ത്തലാണ്. മതം രാഷ്ട്രീയത്തിലിടപെടുന്നതും രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വലതുപക്ഷക്കാര്‍ മതങ്ങളെ ഉപയോഗിക്കുകയാണു ചെയ്യുന്നതെന്നു വി.എസ്. കുറ്റപ്പെടുത്തി. ശാഖാ പ്രസിഡന്റ് വി.വി. മണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, നഗരസഭ പ്രതിപക്ഷ നേതാവ് സി.എന്‍. സുന്ദരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കൌണ്‍സിലര്‍ ഇ.കെ. കൃഷ്ണന്‍കുട്ടി, എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന്‍ സെക്രട്ടറി പി.പി. രാജന്‍, ധര്‍മപോഷിണി സഭ പ്രസിഡന്റ് പി.ജി. സദാനന്ദന്‍, സഭ സെക്രട്ടറി ഭാഷ്യന്‍ കണ്ണങ്ങനാട്ട്, ശാഖ സെക്രട്ടറി എന്‍. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക