Image

ബ്രിട്ടീഷ് വാഴ്‌സിറ്റിയുടെ ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചുപൂട്ടി

Published on 31 August, 2012
ബ്രിട്ടീഷ് വാഴ്‌സിറ്റിയുടെ ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചുപൂട്ടി
ലണ്ടന്‍: 350 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം വര്‍ധിപ്പിച്ച് ബ്രിട്ടനിലെ ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി(എല്‍എംയു)യുടെ ഡല്‍ഹിയിലെയും ചെന്നൈയിലെയും ഓഫീസുകള്‍ പൂട്ടി. 

വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു വാഴ്‌സിറ്റിക്കുള്ള ലൈസന്‍സ് കഴിഞ്ഞദിവസമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടായിരുന്നു ഇത്. ഇന്ത്യക്കാരടക്കം 2600 വിദ്യാര്‍ഥികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്. 

യൂറോപ്പിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ 60 ദിവസത്തിനകം ബ്രിട്ടനിലെ മറ്റു വാഴ്‌സിററികളിലേക്കു മാറിയില്ലെങ്കില്‍ രാജ്യംവിടേണ്ടിവരും. വാഴ്‌സിറ്റിയില്‍ പുതുതായി പ്രവേശനം ലഭിച്ചവര്‍ക്ക് ബ്രിട്ടനിലേക്കുള്ള വീസയും റദ്ദാക്കപ്പെട്ടു. 

ഇതിനിടെയാണ് എല്‍എംയുവിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടിയത്. ഇക്കാര്യം വാഴ്‌സിറ്റി പ്രതിനിധി വാര്‍ത്താ ഏജന്‍സിയോടു സ്ഥിരീകരിച്ചു. ഡല്‍ഹി, ചെന്നൈ ഓഫീസുകളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ കഴിഞ്ഞദിവസംവരെ എല്‍എംയുവിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നതാണ്. ഇവയും നീക്കംചെയ്തു. ഓഫീസുകളിലേക്കു ഫോണ്‍ ചെയ്താലാവട്ടെ റിക്കാര്‍ഡ് ചെയ്ത മറുപടി സന്ദേശമാണ് ലഭിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക