Image

ഹാര്‍വാഡില്‍ കോപ്പിയടി; 125 പേര്‍ക്കെതിരേ അന്വേഷണം

Published on 31 August, 2012
ഹാര്‍വാഡില്‍ കോപ്പിയടി; 125 പേര്‍ക്കെതിരേ അന്വേഷണം
വാഷിംഗ്ടണ്‍: ലോകത്തിലെ പ്രമുഖ വാഴ്‌സിറ്റികളിലൊന്നായ അമേരിക്കയിലെ ഹാര്‍വാഡില്‍ കോപ്പിയടി. സംഭവത്തില്‍ ഉള്‍പ്പെട്ട 125 വിദ്യാര്‍ഥികള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായി വാഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഒരു കോഴ്‌സിന്റെ ഫൈനല്‍ പരീക്ഷയില്‍ നിരവധി വിദ്യാര്‍ഥികള്‍ പരസ്പരം സഹകരിച്ചു കോപ്പിയടിച്ചുവെന്നാണ് വാഴ്‌സിറ്റി വെബ്‌സൈറ്റില്‍ പറയുന്നത്. കോഴ്‌സ് ഏതാണെന്നോ ഏതൊക്കെ വിദ്യാര്‍ഥികളാണ് അന്വേഷണം നേരിടുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.

ലോകത്തിലെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ഹാര്‍വാഡില്‍ പഠിക്കാന്‍ വര്‍ഷം 40,000 പൗണ്ട് ആണു ഫീസ്. ഉത്തരങ്ങളിലെ സമാനത അധ്യാപകന്‍ കണ്ടുപിടിച്ചതോടെയാണ് കൂട്ടകോപ്പിയടി വെളിച്ചത്തായത്. തുടര്‍ന്ന് ഹാര്‍വാര്‍ഡ് കോളജ് ഭരണസമിതി 250ലധികം വിദ്യാര്‍ഥികളുടെ പരീക്ഷാഫലങ്ങള്‍ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ പകുതിയും കോപ്പിയടിച്ചതാണെന്നു കണെ്ടത്തി. കോപ്പിയടി തെളിയിക്കപ്പെട്ടാല്‍ ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക