Image

ജീവനക്കാരുടെ സമരം: ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് പ്രതിസന്ധിയില്‍

Published on 31 August, 2012
ജീവനക്കാരുടെ സമരം: ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് പ്രതിസന്ധിയില്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരുടെ സമര ഭീഷണിയുടെ നിഴലില്‍. വിമാന ജീവനക്കാരുടെ പ്രധാന യൂണിയനാണ് സമര ഭീഷണി മുഴക്കിയിരിക്കുന്നത്. ഏകദേശം ആയിരത്തോളം ജീവനക്കാരാണ് പണിമുടക്കുന്നത്. ഇതേത്തുടര്‍ന്ന് 200 ലധികം ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ലുഫ്ത്താന്‍സ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക