Image

തമിഴ്‌നാട്ടില്‍ മുന്‍ എം.എല്‍.എ.യെ വെട്ടിക്കൊന്നു

Published on 31 August, 2012
തമിഴ്‌നാട്ടില്‍ മുന്‍ എം.എല്‍.എ.യെ വെട്ടിക്കൊന്നു
ചെന്നൈ: മിഴ്‌നാട്ടില്‍ ഡി.എം.കെ മുന്‍ എം. എല്‍.എ.യെ വെട്ടിക്കൊന്നു. രാമനാഥപുരത്തെ കമുദിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുതുകുളത്തൂര്‍ മണ്ഡലം മുന്‍ എം.എല്‍.എ കാദര്‍ ബാഷ എന്ന വെള്ളച്ചാമിയാണ് (70) കൊല്ലപ്പെട്ടത്. കൊലയാളിയെന്ന് പറയപ്പെടുന്ന മേലരാമനദി സ്വദേശി ധനശീലന്‍ കാദര്‍ ബാഷയുടെ ബന്ധുക്കളുടെയും ജോലിക്കാരുടെയും മര്‍ദനമേറ്റ് മരിച്ചു.

കമുദിയിലെ വീട്ടില്‍ രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ധനശീലന്‍ കാദര്‍ ബാഷയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാദര്‍ ബാഷയുടെ ഭാര്യ രുഗ്മണിക്കും വെട്ടേറ്റു. ഇവരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ധനശീലനെ ബന്ധുക്കളും വേലക്കാരും ചേര്‍ന്ന് മര്‍ദിക്കുകയും അരിവാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതക കാരണം അറിവായിട്ടില്ല. 1971ലും '86ലും രണ്ടു തവണ മുതുകുളത്തൂരില്‍നിന്ന് നിയമസഭയിലെത്തിയ കാദര്‍ ബാഷ ഡി.എം.കെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്.

തമിഴ്‌നാട്ടില്‍ മുന്‍ എം.എല്‍.എ.യെ വെട്ടിക്കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക