Image

ഡി.കെ. ജോഷി നാവികസേനാ മേധാവി

Published on 31 August, 2012
ഡി.കെ. ജോഷി നാവികസേനാ മേധാവി
ന്യൂദല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി സ്ഥാനമേറ്റു. അഡ്മിറല്‍ നിര്‍മല്‍ വര്‍മ വെള്ളിയാഴ്ച വിരമിച്ചു. ഇതുവരെ പശ്ചിമ നാവികകേന്ദ്രം മേധാവിയായിരുന്നു 58കാരനായ ദേവേന്ദ്രകുമാര്‍ ജോഷി. പുതിയ പദവിയില്‍ മൂന്നുവര്‍ഷത്തെ സേവനകാലം അദ്ദേഹത്തിന് ഉണ്ടാവും.

അന്തമാന്‍നികോബാര്‍ കമാന്‍ഡ്, സംയോജിത പ്രതിരോധ ആസ്ഥാനം എന്നിവയെ ജോഷി നയിച്ചിട്ടുണ്ട്. നേരത്തേ കിഴക്കന്‍ കപ്പല്‍വ്യൂഹത്തെയും നയിച്ചു. 1974ല്‍ നാവികസേനയില്‍ ചേര്‍ന്ന ദേവേന്ദ്രകുമാര്‍ ജോഷി, വിമാനവാഹിനിയായ ഐ.എന്‍.എസ് വിരാട്, മിസൈല്‍ നാശിനി രണ്‍വീര്‍, കുത്തര്‍ എന്നിവയിലും പ്രവര്‍ത്തിച്ചു. അമേരിക്കയിലെ നേവല്‍ വാര്‍ കോളഫ്, മുംബൈ നേവല്‍ വാര്‍ഫെയര്‍ കോളജ്, നാഷനല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.

ഡി.കെ. ജോഷി നാവികസേനാ മേധാവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക