Image

ബി.ജെ.പിക്ക് തണുത്ത പ്രതികരണം; നല്ല വിധിയെന്ന് സഖ്യകക്ഷി

Published on 31 August, 2012
ബി.ജെ.പിക്ക് തണുത്ത പ്രതികരണം; നല്ല വിധിയെന്ന് സഖ്യകക്ഷി
ന്യൂദല്‍ഹി: നരോദ പാട്യ കേസിലെ കോടതിവിധിയെക്കുറിച്ച് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായ പ്രതികരണമില്ല. 28 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ട മായാ കൊഡ്‌നാനി, ഗുജറാത്ത് കലാപം നടക്കുമ്പോള്‍ മന്ത്രിയായിരുന്നില്ലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വിശദീകരിച്ചു. നീതിന്യായ സംവിധാനത്തെ പാര്‍ട്ടി മാനിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായി അനുസരിക്കുന്നു. നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ട്. അത് തെരുവില്‍ ചോദ്യം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് പാര്‍ട്ടി വക്താവ് തരുണ്‍ വിജയ് പറഞ്ഞു.

കോടതിവിധിയെ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജനതാദള്‍യു സ്വാഗതം ചെയ്തു. വിധി നല്ല സന്ദേശമാണ് നല്‍കുകയെന്ന് പാര്‍ട്ടിനേതാവ് ശരദ്യാദവ് പറഞ്ഞു. ന്യൂനപക്ഷ മനസ്സില്‍ ഗുണഫലമുണ്ടാക്കാന്‍ വിധിക്ക് സാധിക്കുമെന്ന് ജനതാദള്‍യു എം.പി ശിവാനന്ദ് തിവാരി പറഞ്ഞു. ശക്തരായ പ്രതികളായിട്ടുകൂടി, അവര്‍ക്കെതിരെ മൊഴി നല്‍കിയ സാക്ഷികളെ അഭിനന്ദിക്കണം. കലാപത്തിന് ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കുന്ന ഒരു വിധി രാജ്യത്ത് ഇതാദ്യമായിരിക്കും. നേരത്തേയും ഇങ്ങനെ ചെയ്തിരുന്നെങ്കില്‍, അതൊരു മുന്നറിയിപ്പായേനെ തിവാരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക