Image

ഗുരു ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യും തിരുവഞ്ചൂര്‍

Published on 31 August, 2012
ഗുരു ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യും തിരുവഞ്ചൂര്‍
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ചര്‍ച്ചചെയ്യുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ചെമ്പഴന്തി ശ്രീ നാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 158ാമത് ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷതവഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍, എ.സമ്പത്ത് എം.പി, എം.എ. വാഹിദ് എം.എല്‍.എ, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, സ്വാമി സൂക്ഷ്മാനന്ദ, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, ഫാ.ജ്യോതി ഐസക്, ടി. ശരത്ചന്ദ്രപ്രസാദ്, ഡോ.കെ.എല്‍. വിവേകാനന്ദന്‍, ഡോ.ഷാജി പ്രഭാകരന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എസ്. ഷീല, കൗണ്‍സിലര്‍ ആലങ്കോട് സുരേന്ദ്രന്‍, അമ്പലത്തറ എം.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകാര്യം ഗുരു മന്ദിരത്തില്‍ മന്ത്രി ഷിബുബേബി ജോണ്‍ മതസൗഹാര്‍ദ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം നെടുമങ്ങാട് യൂനിയന്‍ പ്രസിഡന്റ് വെള്ളനാട് പി. സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

ജയന്തിയോടനുബന്ധിച്ച് ഗുരുസന്ദേശ പ്രചാരണ ഘോഷയാത്രകള്‍, സമ്മേളനങ്ങള്‍, ഗുരു കീര്‍ത്തനാലാപനം, പുഷ്പാര്‍ച്ചന, സമൂഹസദ്യ തുടങ്ങിയവ നടന്നു. ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ വിശേഷാല്‍ ഗുരുപൂജ, സമൂഹ പ്രാര്‍ഥന, ഉച്ചക്ക് സമൂഹസദ്യ എന്നിവ നടന്നു. മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ അണിനിരന്ന ഘോഷയാത്രയോടെയാണ് ചെമ്പഴന്തി ഗുരുകുലത്തില്‍ സമ്മേളനം തുടങ്ങിയത്.

ഗുരു ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യും തിരുവഞ്ചൂര്‍
തിരുവനന്തപുരം ചെമ്പഴന്തിയില്‍ 158ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക