Image

പാക് ഗായകര്‍ ഇന്ത്യന്‍ ചാനലില്‍; വിവാദം ആളിക്കത്തുന്നു

Published on 31 August, 2012
പാക് ഗായകര്‍ ഇന്ത്യന്‍ ചാനലില്‍; വിവാദം ആളിക്കത്തുന്നു
മുംബൈ: പാക് ഗായകരേയും ഇന്ത്യന്‍ ഗായകരേയും പങ്കെടുപ്പിച്ചുകൊണ്ട് കളേഴ്‌സ്, സഹാറ ചാനലുകള്‍ നടത്തുന്ന മ്യൂസിക് റിയാലിറ്റി ഷോയ്‌ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രതിഷേധവുമായി രംഗത്തെത്തി. 
'സുര്‍ ക്ഷേത്ര' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന പാക് ഗായകര്‍ക്ക് അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്ന് എം.എന്‍.എസ് മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ സുര്‍ ക്ഷേത്ര സംപ്രേക്ഷണം ചെയ്താല്‍ പരിപാടിയുടെ ചിത്രീകരണം മുടക്കുമെന്ന ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ ചിത്രപട് കര്‍മ്മചാരി സേന പ്രസിഡന്റ് ആമി ഖോപ്കാര്‍ രംഗത്തെത്തി. സുര്‍ക്ഷേത്രയില്‍ ജഡ്ജായി എത്തുന്ന പ്രമുഖ ഇന്ത്യന്‍ പിന്നണിഗായിക ആശാ ഭോസ്‌ലേയ്ക്കും ഇതുസംബന്ധിച്ച് ഖോപ്കര്‍ കത്തയച്ചു. നിരവധി പേര്‍ ആദരിക്കുന്ന ആശാജി പാക്കിസ്ഥാന്‍ ഗായകരുമൊത്ത് വേദി പങ്കിടരുതെന്ന് കത്തില്‍ ആവശ്യമുന്നയിച്ചു.

എന്നാല്‍ ഖോപ്കറിന്റെ ആവശ്യം നിരസിച്ച ആശാ ഭോസ്‌ലേ താന്‍ തീര്‍ച്ചയായും പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. അതിഥികളെ ദൈവമായി കണക്കാക്കുന്ന ഇരു ഇന്ത്യക്കാരിയാണ് താനെന്നായിരുന്നു ആശാജിയുടെ പ്രതികരണം. രാഷ്ട്രീയം തനിക്ക് ഇഷ്ടമല്ലെന്നും രാഷ്ട്രീയം തനിക്ക് മനസിലാകില്ലെന്നും അവര്‍ തുറന്നടിച്ചു. എന്നാല്‍ രാജ്താക്കറേയെ താന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഒരു ഗായികയാണെന്നും തനിക്ക് സംഗീതത്തിന്റെ ഭാഷമാത്രമേ മനസിലാകൂ എന്നും ആശ കൂട്ടിച്ചേര്‍ത്തു. എം.എന്‍.എസിന്റെ ആവശ്യത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആശാജി രംഗത്തെത്തിയതോടെ ഗായകരും എം.എന്‍.എസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍ 

പാക് ഗായകര്‍ ഇന്ത്യന്‍ ചാനലില്‍; വിവാദം ആളിക്കത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക