Image

സൗദിയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

Published on 31 August, 2012
സൗദിയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു
കോഴിക്കോട്: സൗദിയിലെ റിയാദില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പള്ളിക്കണ്ടി തെക്കുംതലപറമ്പ് ആയിശബി (35) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍സമയം 10.30ന് സൗദി സ്വദേശി ഓടിച്ച കാറിടിച്ച് മരിച്ചത്. ആറുമാസം മുമ്പാണ് ഇവര്‍ റിയാദില്‍ ജോലിക്കായി പോയത്.

വ്യാഴാഴ്ച രാത്രി കടയിലേക്ക് പോവുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

കൂടെയുണ്ടായിരുന്ന ചക്കുംകടവ് ചാവുണ്ടിവളപ്പില്‍ സീനത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ റിയാദിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

പരേതരായ മൊയ്തീന്‍കോയപാത്തുമ്മബി ദമ്പതിമാരുടെ മകളാണ് ആയിശബി. സഹോദരങ്ങള്‍: സൈതു, അബൂബക്കര്‍, ആമിനബി. മയ്യത്ത് സൗദിയില്‍ ഖബറടക്കും.

സൗദിയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക