Image

പി.സി. ജോര്‍ജ് ജിദ്ദയില്‍

Published on 31 August, 2012
പി.സി. ജോര്‍ജ് ജിദ്ദയില്‍
ജിദ്ദ: മുസ്‌ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ അതിഥിയായി കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ജിദ്ദയില്‍ എത്തുന്നു. കണ്ണൂര്‍ ജില്ല കെ.എം.സി.സി. സംഘടിപ്പിക്കുന്ന 'ആദരം 2012 ' പരിപാടിയില്‍ പങ്കെടുക്കാനാണ് പി.സി.ജോര്‍ജ് ആദ്യമായി സൗദിയില്‍ എത്തുന്നത്. ശറഫിയിലെ ഇംപാല ഗാര്‍ഡന്‍ വില്ലയില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആണ് പരിപാടി. 

അന്തരിച്ച എം.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ പി. ഹബീബ് റഹ്മാന്റെ പേരില്‍ നാമധേയത്തില്‍ ജിദ്ദയിലെ കണ്ണൂര്‍ ജില്ല കെ.എം.സി.സി. ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡ് ചടങ്ങില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.ഒ.ടി. അസീസിന് അദ്ദേഹം സമ്മാനിക്കും. ജിദ്ദയില്‍ നിന്നു പുറത്തിറങ്ങുന്ന 'മലയാളം ന്യൂസ്' പത്രത്തിലെ പത്രാധിപസമിതി അംഗമാണ് അസീസ്. നാട്ടിലെയും ഗള്‍ഫിലെയും ഉന്നതരായ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍ കൂടി ഉള്‍പ്പെട്ടതാണ് 'ആദരം 2012'. 

എസ്.എല്‍.പി. മുഹമ്മദുകുഞ്ഞി, അബ്ദുള്ള പെരിങ്ങത്തൂര്‍ എന്നിവരെയാണ് ആദ്യവര്‍ഷം ആദരിക്കുന്നത്. അതേസമയം പൊതുജനങ്ങള്‍ക്ക് പി.സി. ജോര്‍ജുമായി സംവദിക്കാന്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം സംഘടിപ്പിച്ചതായി കെ.എം.സി.സി. നേതാക്കള്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ ഒരു മണിവരെ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാം. 

നമ്പര്‍: 0552989508.

പി.സി. ജോര്‍ജ് ജിദ്ദയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക