Image

കേരളത്തിലെത്തുന്ന വിദേശികളെ മലയാളം പഠിപ്പിക്കും

Published on 31 August, 2012
കേരളത്തിലെത്തുന്ന വിദേശികളെ മലയാളം പഠിപ്പിക്കും
തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികള്‍ക്ക് തദ്ദേശീയരുമായി ആശയവിനിമയം എളുപ്പമാക്കാന്‍ അവരെ മലയാളം പഠിപ്പിക്കാന്‍ പദ്ധതി തയ്യാറാവുന്നു. മലയാളം മിഷന്റെ നേതൃത്വത്തില്‍ 'നമുക്കു പഠിക്കാം മലയാളം' എന്ന പദ്ധതിയാണ് വിദേശികള്‍ക്കായി ഒരുങ്ങുന്നത്. കേരളത്തില്‍ ജീവിക്കാനാവശ്യമായ അത്യാവശ്യം മലയാള വാക്കുകളും പ്രയോഗങ്ങളുമാണ് ഈ പദ്ധതിയിലൂടെ പഠിപ്പിക്കുക.

കേരളത്തിലെത്തുന്ന എല്ലാവരെയും മലയാളം പഠിപ്പിക്കില്ല. മറിച്ച് മലയാളം പഠിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്നവരെയാണ് സഹായിക്കുക. തിരുവനന്തപുരം തൈക്കാടുള്ള മലയാളം മിഷന്റെ ഓഫിസിലായിരിക്കും ആദ്യഘട്ട പഠനം. ചുരുങ്ങിയ ദിവസങ്ങളിലെ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഒരു ദിവസം മൂന്നുമണിക്കൂര്‍ എന്ന നിലയിലായിരിക്കും പഠനം. ഇതിലൂടെ, ബസ് സ്റ്റാന്‍ഡ്, റെയ് ല്‍വേ സ്ണ്ടറ്റേഷന്‍, ആശുപത്രി, പോസ്റ്റ് ഓഫിസ്, ഹോട്ടലുകള്‍, മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദേശികള്‍ക്ക് കൂടുതല്‍ നന്നായി ആശയം വിനിമയം നടത്താനാവുമെന്നാണ് കരുതുന്നത്.

നമുക്കു പഠിക്കാം മലയാളം എന്ന പദ്ധതിയുടെ ഭാഗമായി ,കേരള സംസ്ണ്ടകാരത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ഭാഷ പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും എത്തുന്ന വിദേശീയര്‍ക്ക് വിപുലമായ രീതിയില്‍ മലയാളം പഠിപ്പിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. മലയാളം പഠിക്കാന്‍ താത്പര്യമുള്ള വിദേശികളെ കണ്ടെത്താന്‍ വിപുലമായ പ്രചാരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക, കെടിഡിസി, ടൂറിസം വകുപ്പ് തുടങ്ങിയവ വഴിയായിരിക്കും പ്രചാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക