Image

ഉള്‍ഫാ തീവ്രവാദി അറസ്റ്റില്‍

Published on 31 August, 2012
ഉള്‍ഫാ തീവ്രവാദി അറസ്റ്റില്‍
ഗോഹട്ടി: സിആര്‍പിഎഫ് സംഘത്തിനു നേരെ ആക്രമണം നടത്തിയ ഉള്‍ഫാ തീവ്രവാദിസംഘത്തില്‍പ്പെട്ട തീവ്രവാദിയെ പോലീസ് പിടികൂടി. മിഥുന്‍ രാജാ എന്ന ജാക്കിയാണ് പിടിയിലായത്. കള്ളനോട്ടുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസിലും മിഥുന്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനു നടന്ന കൃഷ്‌ണൈ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലും ഇയാള്‍ക്കു പങ്കുള്ളതായി സംശയിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക