Image

ജോര്‍ജ് ഫെര്‍ണാണ്ടസിനെ കാണാന്‍ ജയാ ജയ്റ്റ്‌ലിക്ക് സുപ്രീംകോടതിയുടെ അനുമതി

Published on 31 August, 2012
ജോര്‍ജ് ഫെര്‍ണാണ്ടസിനെ കാണാന്‍ ജയാ ജയ്റ്റ്‌ലിക്ക് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ കാണാന്‍ സുഹൃത്തും സമതാപാര്‍ട്ടിയുടെ നേതാവുമായ ജയാ ജയ്റ്റ്‌ലിക്ക് സുപ്രീംകോടതി അനുമതി നല്‍കി. പന്ത്രണ്ടു ദിവസത്തിലൊരിക്കല്‍ 15 മിനിട്ടാണ് ഫെര്‍ണാണ്ടസിനെ കാണാന്‍ ജയയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം. ഏറെ നാളുകളായി 82 കാരനായ ഫെര്‍ണാണ്ടസ് ആല്‍സ്‌ഹൈമേഴ്‌സ് രോഗബാധിതനാണ്. 

30 വര്‍ഷത്തിലേറെയായി ഫെര്‍ണാണ്ടസ് തന്റെ സുഹൃത്താണെന്നും അത്യാവശ്യഘട്ടത്തില്‍ ഫെര്‍ണാണ്ടസിനെ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ജയ സുപ്രീംകോടതിയെ സമീപിച്ചത്. ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ അനുവദിക്കുന്നില്ലെന്നും രോഗിയായ ഫെര്‍ണാണ്ടസിന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടിസ്ഥാന മാനുഷിക സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നും ജയ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക