Image

സീരിയല്‍ നടിയുടെ കൊല: കാരണം ഭര്‍ത്താവിന്റെ സംശയം

Published on 31 August, 2012
സീരിയല്‍ നടിയുടെ കൊല: കാരണം ഭര്‍ത്താവിന്റെ സംശയം
മുക്കം: സീരിയല്‍ നടിയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയതിന് കാരണം സംശയരോഗമെന്ന് സൂചന. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തന്നില്‍ നിന്ന് ഭാര്യ അകലാന്‍ തുടങ്ങിയെന്ന സംശയമാണ് മുക്കത്തിനടുത്ത് പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പില്‍ വര്‍ഷ(22)യെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സജീവ്(26) തയ്യാറായതെന്നാണ് വിവരം. 

ഭര്‍ത്താവുമായി അകന്നു നിന്ന വര്‍ഷ, മാതാവ് ബേബി, സഹോദരന്‍ ജിഷ്ണു എന്നിവര്‍ക്കൊപ്പം ഓമശേരിക്കടുത്ത് പൂളപ്പൊയിലില്‍ ഒരു ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

പോലീസ് അറസ്റ്റു ചെയ്ത സജീവ് ഭാര്യയെ താന്‍ അതിരറ്റ് സ്‌നേഹിച്ചിരുന്നുവെന്നും എന്നാല്‍ അഭിനയം തുടങ്ങിയതോടെ താന്‍ യോഗ്യനല്ലെന്ന് ഭാര്യക്ക് തോന്നിതുടങ്ങിയതാണ് അകലാന്‍ ഇടയാക്കിയതെന്നും സജീവ് പറഞ്ഞിട്ടുണെ്ടന്നാണ് വിവരം. ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് പരിക്കേറ്റ സജീവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊണേ്ടാട്ടിക്കടുത്ത് കീഴിശേരി വളപ്പില്‍ കുണ്ടില്‍ സ്വദേശിയായ സജീവ് കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. സീരിയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ യുവതി തന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയെന്ന് ഇയാള്‍ സംശയിച്ചു. ഇതിനെതുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു. 
രണ്ടുവര്‍ഷം മുമ്പാണ് സജീവ് വര്‍ഷയെ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് ബീഫാമിന് ചേര്‍ത്ത് പഠിപ്പിച്ചത് സജീവായിരുന്നു. പഠനത്തിനിടയിലാണ് സീരിയല്‍ അഭിനയം തുടങ്ങിയത്. ഇത് സജീവിനെ മാനസികമായി തളര്‍ത്തുകയും ഭാര്യയോട് ഇതില്‍ നിന്ന് വിട്ട് പഠനത്തില്‍ ശ്രദ്ധ ചെലുത്താനും ഇയാള്‍ പറഞ്ഞിരുന്നു. 

എന്നാല്‍ അഭിനയ മോഹം തലക്കുപിടിച്ച യുവതി ഭര്‍ത്താവുമായി അകലാന്‍ തുടങ്ങി. തുടര്‍ന്നാണ് കഴിഞ്ഞ നാലുമാസം മുമ്പ് ഓമശേരിക്കടുത്ത പൂളപ്പൊയിലില്‍ ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് താമസം ഇവിടേക്ക് മാറ്റിയത്. ഒരു സീരിയലില്‍ അഭിനയം കഴിഞ്ഞ് രണ്ടു ദിവസം മുമ്പ് വര്‍ഷ താമസ സ്ഥലത്തെത്തിയെന്ന വിവരമറിഞ്ഞാണ് ഇന്നലെ രാത്രിയോടെ സജീവ് സ്ഥലത്തെത്തിയത്. ഭാര്യയുടെ അഭിനയത്തെ ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമാകുകയും കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കുത്തുകയുമായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടികൂടുന്നതിനിടയില്‍ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകളെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാതാവ് ബേബിക്ക് പരിക്കേറ്റത്. ഇവര്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ സഹോദരന്‍ ജിഷ്ണു സ്ഥലത്തുണ്ടായിരുന്നില്ല. 

അതേസമയം ഭര്‍ത്താവില്‍ നിന്ന് അകന്നു നിന്ന യുവതി വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. സംശയരോഗിയായ ഭര്‍ത്താവിനൊപ്പം കഴിയാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു. ഇത്. എന്നാല്‍ ഇയാള്‍ വിവാഹമോചനത്തിന് തയ്യാറാകാതെ ഭാര്യയെ വകവരുത്താനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ആരോപിക്കപ്പെടുന്നു.


സീരിയല്‍ നടിയുടെ കൊല: കാരണം ഭര്‍ത്താവിന്റെ സംശയം
Varsha
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക