Image

കൃഷിഭവന്‍ കെട്ടിടത്തിനുള്ളില്‍ ജീവനക്കാരന്‍ മരിച്ചനിലയില്‍

Published on 31 August, 2012
കൃഷിഭവന്‍ കെട്ടിടത്തിനുള്ളില്‍ ജീവനക്കാരന്‍ മരിച്ചനിലയില്‍
കോഴിക്കോട്: കൃഷിഭവനിനുള്ളില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തി. ചേവായൂര്‍ കൃഷിഭവനിനുള്ളിലാണു ഓഫീസിലെ ഡ്രൈവറായി ജോലി ചെയ്യുന്ന എടക്കാട് ദേവീ കൃപയില്‍ സുന്ദരന്റെ മകന്‍ ദേവദാസ്(48) നെ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്.

ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഓഫീസ് കെട്ടിടത്തിനുള്ളില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയതെന്നാണ് വിവരം. ഓഫീസിലെ കാവല്‍ക്കാരനാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണെ്ടത്തിയത്. ഉടന്‍തന്നെ ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വിമല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക