Image

എസ്‌എം ഫാറൂഖിന്‌ യാത്രയയപ്പ്‌ നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 30 August, 2012
എസ്‌എം ഫാറൂഖിന്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക്‌ യാത്രയാകുന്ന കുവൈറ്റ്‌ കേരള മുസ്‌ ലിം അസോസിയേഷന്‍ കെകെഎംഎ കേന്ദ്ര സ്‌പോര്‍ട്‌സ്‌ ഡയറക്‌ടര്‍ എസ്‌.എം ഫാറൂഖിന്‌ കെ.കെ.എം.എ ജനറല്‍ കൗണ്‍സില്‍ യാത്രയയപ്പ്‌ നല്‍കി.

അബാസിയ കെകെഎംഎ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ്‌ യോഗം സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അബ്‌ദുള്‍ ഫത്താഫ്‌ തയ്യില്‍ അധ്യക്ഷത വഹിച്ചു.

കുവൈറ്റ്‌ കേരള മുസ്‌ ലിം അസോസിയേഷന്റെ പ്രവര്‍ത്തന മേഖലയില്‍ സജീവമായി നിലകൊണ്‌ട്‌ കെകെഎംഎയുടെ ഉന്നതിക്കുവേണ്‌ടി എസ്‌എം ഫാറൂഖിനുള്ള കെകെഎംഎ പ്രശംസാഫലകം ചെയര്‍മാന്‍ സഗീറും സ്‌നേഹോപഹാരം പ്രസിഡന്റ്‌ അബ്‌ദുള്‍ ഫത്താഹും നല്‍കി.

ഇന്ത്യന്‍ മുസ്‌ ലിം അസോസിയേഷന്‍ പ്രസിഡന്റ്‌ ഹസന്‍ യൂസുഫ്‌, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഇബ്രാഹിം കുന്നില്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കെ. ബഷീര്‍, വൈസ്‌ പ്രസിഡന്റ്‌ ഹംസ മുസ്‌തഫ, സോണ്‍ സെക്രട്ടറി റസാഖ്‌ മേലടി, വൈസ്‌ പ്രസിഡന്റ്‌ എ.വി. മുസ്‌തഫ, ഫൈനാന്‍സ്‌ സെക്രട്ടറി അഹമ്മദ്‌ കല്ലായി, ശാഖ നേതാക്കളായ സംസം റഷീദ്‌, എ.ടി. മുസ്‌തഫ, മുസ്‌തഫ മാസ്റ്റര്‍, സുല്‍ഫിക്കര്‍, കെ.സി. മജീദ്‌, ഹമീദ്‌ മുല്‍ക്കി, എം.കെ. മുസ്‌തഫ, എസ്‌.എം. ബഷീര്‍, വി.കെ. അബ്‌ദുള്‍ ഗഫൂര്‍, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എ.പി. അബ്‌ദുള്‍ സലാം സ്വാഗതവും അഡ്‌മിന്‍ സെക്രട്ടറി മുനീര്‍ തുരുത്തി നന്ദിയും പറഞ്ഞു.
എസ്‌എം ഫാറൂഖിന്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക