Image

ജിപിസിസി അബുഹലീഫ യൂണിറ്റിന്‌ പുതിയ നേതൃത്വം

സിദ്ധിഖ്‌ വലിയകത്ത്‌ Published on 30 August, 2012
ജിപിസിസി അബുഹലീഫ യൂണിറ്റിന്‌ പുതിയ നേതൃത്വം
കുവൈറ്റ്‌: ഗള്‍ഫ്‌ പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അബുഹലീഫ യൂണിറ്റിന്‌ പുതിയ നേതൃത്വം. അബുഹലീഫ യൂണിറ്റ്‌ ഭാരവാഹികളായി ടോണി മാത്യു (കണ്‍വീനര്‍), സുരേന്ദ്രന്‍ പിള്ള (ജോയിന്റ്‌ കണ്‍വീനര്‍), ഇ.യു ജോസഫ്‌ (സെക്രട്ടറി), സുനില്‍ കൃഷ്‌ണന്‍ (ജോയിന്റ്‌ സെക്രട്ടറി), പി.ജെ. വര്‍ഗീസ്‌ (ട്രഷറര്‍), റിനോ രാജു (ജോ. ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ മോന്‍സണ്‍, ജോമി ജോര്‍ജ്‌, ബിനോ മാത്യൂസ്‌, ബിജു തോമസ്‌, സന്ദീപ്‌, അലക്‌സാണ്‌ടര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം രക്ഷാധികാരി കൊച്ചപ്പള്ളി വിജയഭാനു ഉദ്‌ഘാടന ഉദ്‌ഘാടനം ചെയ്‌തു. ജിപിസിസി ജനറല്‍ സെക്രട്ടറി ജോമോന്‍ തോമസ്‌ കോയിക്കര സ്വാഗതം ആശംസിച്ചു. ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ജില്‍സ്‌ കുടകശേരി, അലി കെ. മുഹമ്മദ്‌, ബക്കണ്‍ ജോസഫ്‌, അനീഷ്‌ കുമാര്‍, ജോണ്‍സി, മാത്യു ചെന്നിത്തല, മാര്‍ട്ടിന്‍ പടയാറ്റില്‍, ഫിലിപ്പ്‌ സി.വി. തോമസ്‌, അനില്‍ വര്‍ഗീസ്‌, നെബു ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

ജിപിസിസിയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബറില്‍ നടക്കുന്ന ഓണാഘോഷ പരിപാടി വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജിപിസിസി അബുഹലീഫ യൂണിറ്റിന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക