Image

കഴിഞ്ഞവര്‍ഷം പ്രവാസികള്‍ നാട്ടിലയച്ചത് 3080 കോടി റിയാല്‍

Published on 29 August, 2012
കഴിഞ്ഞവര്‍ഷം പ്രവാസികള്‍ നാട്ടിലയച്ചത് 3080 കോടി റിയാല്‍
ദോഹ: കഴിഞ്ഞ വര്‍ഷം ഖത്തറിലെ പ്രവാസി സമൂഹം സ്വദേശങ്ങളിലേക്കയച്ചത് 3080 കോടി റിയാല്‍. 2010നെ അപേക്ഷിച്ച് നാലര ശതമാനം (120 കോടി റിയാല്‍) വര്‍ധനവാണ് 2011ലുണ്ടായതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഖത്തറിലെ പ്രവാസികള്‍ അയച്ച തുക 12200 കോടി റിയാലായി ഉയര്‍ന്നു. രാജ്യത്തെ പ്രവാസി ജനസംഖ്യ പരിഗണിക്കുമ്പോള്‍ പോയവര്‍ഷം ഓരോരുത്തരും അയച്ചത് ഏതാണ്ട് ഇരുപതിനായിരം റിയാലാണ്.

പതിനഞ്ച് ലക്ഷത്തോളമാണ് ഖത്തറിലെ പ്രവാസിജനസംഖ്യ. 2011ലെ കണക്കുപ്രകാരം രാജ്യത്തെ തൊഴില്‍ശക്തിയുടെ തൊണ്ണൂറു ശതമാനത്തിലധികവും വിദേശികളാണ്. അവരില്‍ സിംഹഭാഗവും സ്വകാര്യമേഖലയിലാണ് തൊഴിലെടുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക