Image

രണ്ട് സിനിമകളുടെ പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനം ദോഹയില്‍

Published on 29 August, 2012
രണ്ട് സിനിമകളുടെ പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനം ദോഹയില്‍
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും (ഡി.എഫ്.ഐ) കത്താറയും ചേര്‍ന്ന് രണ്ട് പുതിയ ചലച്ചിത്രങ്ങള്‍ ദോഹയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. ജാക് ഷ്രീറിന്റെ ‘റോബോട്ട് ആന്റ് ഫ്രാങ്ക്’, ഡാര്‍ഡെന്നീ സഹോദരന്‍മാരുടെ ‘ദി കിഡ് വിത്ത് എ ബൈക്ക’് എന്നീ ചിത്രങ്ങളാണ് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കത്താറ ഡ്രാമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രങ്ങളുടെ പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനാണ് ദോഹയില്‍ വേദിയൊരുങ്ങുന്നത്.

ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘ദി കിഡ് വിത്ത് എ ബൈക്ക്’, ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയിരുന്നു. ഈ വര്‍ഷത്തെ സുഡാന്‍ ചലച്ചിത്രമേളയില്‍ ആല്‍ഫ്രഡ് പി. സ്ലോവാന്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ‘റോബോട്ട് ആന്റ് ഫ്രാങ്ക്’. ഈ ചിത്രം സെപ്തംബര്‍ 11 മുതല്‍ 17 വരെയും ‘ദി കിഡ് വിത്ത് എ ബൈക്ക’് ഒക്ടോബര്‍ ഒമ്പത് മുതല്‍ 15 വരെയുമായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്ന് ഡി.എഫ്.ഐയും കത്താറയും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
നിരൂപകരുടെ പ്രശസം ഏറെ പിടിച്ചുപറ്റിയവയാണ് രണ്ട് ചിത്രങ്ങളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക