Image

ജോലിക്കിടെ അപകടം: ചേര്‍ത്തല സ്വദേശി രക്തംവാര്‍ന്ന്‌ മരിച്ചു

Published on 28 August, 2012
ജോലിക്കിടെ അപകടം: ചേര്‍ത്തല സ്വദേശി രക്തംവാര്‍ന്ന്‌ മരിച്ചു
റാസല്‍ഖൈമ: ഓണമാഘോഷിക്കാന്‍ ബുധനാഴ്‌ച നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവിന്‌ റാസല്‍ഖൈമയിലെ ക്രഷറിലുണ്ടായ അപകടത്തില്‍ ദാരുണ അന്ത്യം. ആലപ്പുഴ ചേര്‍ത്തല വാരണം രാധാകൃഷ്‌ണന്‍ ഭവനില്‍ പരേതനായ ഗംഗാധരന്‍ നായരുടെ മകന്‍ രാധാകൃഷ്‌ണനാണ്‌ (43) രക്തം വാര്‍ന്ന്‌ മരിച്ചത്‌. അപകടം നടന്ന ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്‌ ആംബുലന്‍സ്‌ എത്തിയത്‌. നാട്ടില്‍ പോകുന്നതിന്‌ പെട്ടികളെല്ലാം തയാറാക്കി വെച്ചിരുന്ന രാധാകൃഷ്‌ണന്‍െറ വിയോഗത്തില്‍ തേങ്ങുകയാണ്‌ സഹപ്രവര്‍ത്തകര്‍.

അല്‍ഗൈല്‍ സ്റ്റീവന്‍ റോക്കില്‍ ക്രഷര്‍ ഓപറേറ്ററായി ജോലി ചെയ്‌തു വരികയായിരുന്നു രാധാകൃഷ്‌ണന്‍. ജോലിക്കിടെ തിങ്കളാഴ്‌ച രാവിലെ 11മണിയോടെ ക്രഷറില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന്‌ തോള്‍ ഭാഗം വരെ കൈ അറ്റു പോവുകയായിരുന്നു. അറ്റുപോയ കൈ ഐസില്‍ സൂക്ഷിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വാഹനം എത്താന്‍ വൈകിയതിനാല്‍ സംഭവസ്ഥലത്ത്‌ തന്നെ രക്തം വാര്‍ന്ന്‌ മരിക്കുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന്‌ ഒന്നര മണിക്കൂറിന്‌ ശേഷമാണത്രെ ആംബുലന്‍സ്‌ എത്തിയത്‌. ഏഴ്‌ വര്‍ഷമായി രാധാകൃഷ്‌ണന്‍ ഈ കമ്പനിയില്‍ ജോലി ചെയ്‌തുവരുന്നു. റാസല്‍ഖൈമ സെയ്‌ഫ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പരോഗമിക്കുന്നു. ഭാര്യ: ജയശ്രീ. അഞ്ചാം ക്‌ളാസ്‌ വിദ്യാര്‍ഥി നിരഞ്‌ജന്‍ ഏക മകനാണ്‌.

അപകടം കണ്ട്‌ ഒപ്പമുണ്ടായിരുന്ന രണ്ട്‌ സഹപ്രവര്‍ത്തകര്‍ ബോധരഹിതരായി വീണു. ഇതില്‍ പഞ്ചാബ്‌ സ്വദേശിയുടെ മുഖത്തിന്‌ പരിക്കേറ്റു.
ജോലിക്കിടെ അപകടം: ചേര്‍ത്തല സ്വദേശി രക്തംവാര്‍ന്ന്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക