Image

ഒമാനില്‍ അപകട പരമ്പര: 12 സ്വദേശികള്‍ കൊല്ലപ്പെട്ടു

Published on 28 August, 2012
ഒമാനില്‍ അപകട പരമ്പര: 12 സ്വദേശികള്‍ കൊല്ലപ്പെട്ടു
മസ്‌കറ്റ്‌്‌: ഒമാനില്‍ വീണ്ടും വാഹനാപകട പരമ്പര. തിങ്കളാഴ്‌ച സലാലയിലും, ദാഖിറ ഗവര്‍ണറേറ്റിലെ യങ്കലിലുമുണ്ടായ അപകങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. സലാലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സൈലില്‍ തിങ്കളാഴ്‌ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ഒമ്പത്‌ പേരാണ്‌ മരിച്ചത്‌. ഇവരില്‍ ഏഴുപേര്‍ യു.എ.ഇ സ്വദേശികളാണ്‌. ഒരു വയസുള്ള കുഞ്ഞടക്കം രണ്ട്‌ ഒമാന്‍ സ്വദേശികളും അപകടത്തില്‍ കൊല്ലപ്പെട്ടു. എമറാത്തി കുടുംബത്തിലെ നാലു സ്‌ത്രീകളും മൂന്ന്‌ പുരുഷന്‍മാരുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു. പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന നാലുപേരില്‍ രണ്ടുപേര്‍ ഒമാനികളും, ഒരാള്‍ പാകിസ്‌താനിയും, മറ്റൊരാള്‍ യു.എ.ഇ സ്വദേശിയുമാണ്‌.
രണ്ട്‌ ഫോര്‍വീലറുകളും ഒരു ട്രെയിലറുമാണ്‌ അപകടത്തില്‍ പെട്ടത്‌.

കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന രണ്ട്‌ ഫോര്‍വീലറുകള്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണത്രെ അപകടമുണ്ടായത്‌. മിര്‍നിഫ്‌ ജംഗ്‌ഷനിലെത്തിയ ട്രെയിലറും എട്ടുപേര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ്‌ ക്രൂയിസറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈസമയം മറ്റൊരു ദിശയില്‍ നിന്ന്‌ ആറ്‌ യാത്രക്കാരുമായി വന്ന മറ്റൊരു എസ്‌.യു.വി. കാറും അപകടത്തില്‍പെട്ട വാഹനങ്ങളിലേക്ക്‌ പാഞ്ഞുകയറി. സിവില്‍ ഡിഫന്‍സിന്‍െറ ഹെലികോപ്‌റ്റര്‍ എത്തിയാണ്‌ അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌.

യങ്കലില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ചാണ്‌ അപകടം. 22, 18, 17 വയസുകാരായ ഒമാന്‍ സ്വദേശികളായ ഒമാന്‍ സ്വദേശികളാണ്‌ ഇവിടെ കൊല്ലപ്പെട്ടതെന്ന്‌ റോയല്‍ ഒമാന്‍ പൊലീസ്‌ പറഞ്ഞു. ഈ അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരും ഒമാന്‍ സ്വദേശികളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക