Image

പ്രവാസികള്‍ക്കായി കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

Published on 27 August, 2012
പ്രവാസികള്‍ക്കായി കുറഞ്ഞ നിരക്കില്‍ വിമാനയാത്ര
തിരുവനന്തപുരം: വിദേശ മലയാളികള്‍ക്കായി പഌസ് ഇന്ത്യ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്രക്ക് ഗ്രൂപ്പ് ടിക്കറ്റ് പദ്ധതി, നിയമ സഹായ സമിതി എന്നിവ ആവിഷ്‌കരിച്ചതായി സംഘടനാ ഭാരവാഹി മാത്യൂസ് പി. കുര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എയര്‍പോര്‍ട്ടുകളില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തി കുറഞ്ഞ നിരക്കില്‍ സംഘടിത യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി മധ്യേഷ്യയിലെ വിമാന കമ്പനികളുമായി പ്രാഥമിക ചര്‍ച്ച നടത്തി. വര്‍ഷം ഒരു ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാണ് പദ്ധതി. നാഷ്‌കോ നാസര്‍, ലത്തീഫ് തെച്ചി, സിറാജ് ദിവാകരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക