Image

210 കോടിയുടെ തിളക്കവുമായി 'ഏക് ഥാ ടൈഗര്‍'

Published on 27 August, 2012
210 കോടിയുടെ തിളക്കവുമായി 'ഏക് ഥാ ടൈഗര്‍'
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് റിലീസ് ചെയ്ത ഏക് ഥാ ടൈഗര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. 210 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍. സല്‍മാന്‍ ഖാനും കത്രീന കൈഫും ഒരുമിച്ച ചിത്രം വന്‍ പ്രതികരണമാണ് തീയേറ്ററുകളില്‍ സൃഷ്ടിക്കുന്നത്.

പാക്കിസ്ഥാനിലെത്തിപ്പെടുന്ന റോ ഉദ്യോഗസ്ഥന്റെ കഥപറയുന്ന ഏക് ഥാ ടൈഗറിന് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് 210 കോടി കളക്ഷന്‍ എന്നത് ശ്രദ്ധേയമാണ്. അഞ്ച് ദിവസം കൊണ്ട് 100 കോടി തികച്ച ചിത്രം ഇന്ത്യയില്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് മുന്നേറുകയാണ്. 12 ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ മാത്രം നേടിയത് 175 കോടിയാണ്. ഈ റെക്കോര്‍ഡിനെ മറികടന്ന ഒരേയൊരു ചിത്രം ത്രീ ഇഡിയറ്റ്‌സ് ആണ് 12 ദിവസം കൊണ്ട് 202 കോടിയാണ് ത്രീ ഇഡിയറ്റ്‌സ് നേടിയത്. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ഏക് ഥാ ടൈഗറിന് തൊട്ടുപിന്നിലാണ് 12 ദിവസം കൊണ്ട് ബോഡീഗാര്‍ഡ് നേടിയത് 148 കോടിയാണ്. 

210 കോടിയുടെ തിളക്കവുമായി 'ഏക് ഥാ ടൈഗര്‍'210 കോടിയുടെ തിളക്കവുമായി 'ഏക് ഥാ ടൈഗര്‍'210 കോടിയുടെ തിളക്കവുമായി 'ഏക് ഥാ ടൈഗര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക