Image

ഇന്ത്യാ പ്രസ്സ്‌ ക്‌ളബ്‌ ദുബായ്‌ ചാപ്‌റ്റര്‍ രൂപവത്‌കരിച്ചു

Published on 27 August, 2012
ഇന്ത്യാ പ്രസ്സ്‌ ക്‌ളബ്‌ ദുബായ്‌ ചാപ്‌റ്റര്‍ രൂപവത്‌കരിച്ചു
ദുബായ്‌: യു.എ.ഇയിലെ പത്രദൃശ്യശ്രവ്യഓണ്‍ലൈന്‍ വാര്‍ത്താ മേഖലയില്‍ ജോലി ചെയ്യന്ന, ഇന്ത്യക്കാരായ വര്‍ക്കിങ്‌ ജേര്‍ണലിസ്റ്റുകളുടെ സൗഹൃദ കൂട്ടായ്‌മ ഇന്ത്യാ പ്രസ്സ്‌ ക്‌ളബ്‌ ദുബൈ ( ഐ.പി.സിദുബൈ) എന്ന പേരില്‍ രൂപവത്‌ക്കരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ പ്രഫഷണല്‍ കഴിവുകളും കലാകായികസര്‍ഗ വാസനകളും പ്രോത്സാഹിപ്പിക്കാനുള്ള ഒരു പൊതു സൗഹൃദ വേദിയാണിത്‌.

ഇന്ത്യക്ക്‌ പുറത്ത്‌, ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരായ മാധ്യമ പ്രവര്‍ത്തകരും ഇന്ത്യന്‍ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളുമുള്ള രാജ്യമാണ്‌ യു.എ.ഇ. അതിനാലാണ്‌, മിഡിലീസ്റ്റിലെ മാധ്യമ തലസ്ഥാനമെന്നറിയപ്പെടുന്ന ദുബൈ കേന്ദ്രമാക്കി ഐ.പി.സി ദുബൈ രൂപവത്‌ക്കരിച്ചത്‌. വാര്‍ത്താ മേഖലയിലെ മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്‌ സംഘടനയില്‍ അംഗത്വം നല്‍കുക.

ഇതാദ്യമായാണ്‌ ഇന്ത്യക്ക്‌ പുറത്ത്‌ ഇന്ത്യക്കാരായ പ്രഫഷണല്‍ ജേര്‍ണലിസ്റ്റുകള്‍ക്ക്‌ മാത്രമായുള്ള ഒരു ക്‌ളബ്‌ ഔദ്യാഗികമായി രൂപവത്‌ക്കരിക്കുന്നത്‌. സംഘടനയുടെ ഔദ്യാഗിക പ്രവര്‍ത്തനോദ്‌ഘാടന തീയതി പിന്നീട്‌ പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: indiapress.dubai@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക