Image

മനാമയില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു

Published on 27 August, 2012
മനാമയില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു
മനാമ: രാജ്യത്ത്‌ ഒരു മലയാളി കൂടി ആത്മഹത്യ ചെയ്‌തു. വര്‍ഷങ്ങളായി ബഹ്‌റൈനിലുള്ള തിരുവനന്തപുരം സ്വദേശി സഹദേവന്‍ അനില്‍കുമാറാണ്‌ (40) ഗുദൈബിയയില്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ചത്‌. ശനിയാഴ്‌ച വൈകീട്ടാണ്‌ സംഭവം. അനിലിനൊപ്പം താമസിക്കുന്ന യുവാവ്‌ അലക്കിയ തുണി ഉണക്കിയിടുന്നതിന്‌ കെട്ടിടത്തിന്റെ മുകളിലേക്ക്‌ കയറിയപ്പോഴാണ്‌ മേല്‍ക്കൂരയുടെ ഹുക്കില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌.

ഉടനെ കമ്പനിയുമായി ബന്ധപ്പെട്ട്‌ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. എല്ലാവരോടും വളരെ സന്തോഷത്തോടെ പെരുമാറാറുള്ള അനിലിന്റെ മരണം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു. ഹൂറ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തുന്നുണ്ട്‌. മനാമയിലെ സൈബര്‍കോ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ്‌ അനില്‍ ജോലി ചെയ്യുന്നത്‌. നാട്ടില്‍ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌.
മനാമയില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക