Image

കുവൈറ്റ്‌ പരിശീലകന്‌ നാട്ടില്‍വെച്ച്‌ വെടിയേറ്റു

Published on 27 August, 2012
കുവൈറ്റ്‌ പരിശീലകന്‌ നാട്ടില്‍വെച്ച്‌ വെടിയേറ്റു
കുവൈത്ത്‌ സിറ്റി: രാജ്യത്തെ പ്രമുഖ ഫുട്‌ബാള്‍ ടീമായ അല്‍ അസ്‌റകിന്റെ പരിശീലകന്‌ നാട്ടില്‍വെച്ച്‌ വെടിയേറ്റു. ഗെരാന്‍ തൊഫാര്‍തിഷിനാണ്‌ സെര്‍ബിയയിലെ തന്റെ വീട്ടില്‍ വെച്ച്‌ അയല്‍ വാസിയുടെ വെടിയേറ്റത്‌. നിരവധി വെടിയുണ്ടകള്‍ തുളച്ചു കയറിയ തൊഫര്‍തീഷിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്‌ അറിവ്‌. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള തൊഫാര്‍തീഷ്‌ അപകടനില തരണം ചെയ്‌തിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. അസ്‌റകിന്റെ മാനേജര്‍ ഉസാമ ഹുസൈന്‍, സൂപ്പര്‍ വൈസര്‍ അലി മഹ്മൂദ്‌ എന്നിവര്‍ ഉടന്‍ സര്‍ബിയക്ക്‌ തിരിക്കുമെന്ന്‌ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക