Image

മദീനയില്‍ വാഹനാപകടം: മലയാളി െ്രെഡവര്‍ മരിച്ചു

Published on 26 August, 2012
മദീനയില്‍ വാഹനാപകടം: മലയാളി െ്രെഡവര്‍ മരിച്ചു
മദീന: കഴിഞ്ഞ ദിവസം മദീനയാമ്പു റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി െ്രെഡവര്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ കൈപ്പിനി സ്വദേശി പറമ്പന്‍ വീട്ടില്‍ അബ്ദുല്‍മജീദ് (34) ആണ് മരിച്ചത്. ട്രെയ്‌ലറില്‍ പെട്രോളുമായി ബദ്‌റില്‍നിന്നു വരുന്ന വഴി യാമ്പൂ റോഡില്‍ മുസജ്ജിലില്‍ വെച്ച് മുന്നിലെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം കത്തി സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. രണ്ടു മാസം മുമ്പാണ് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നു തിരിച്ചെത്തിയത്. ഭാര്യ നിഷാദ, മക്കള്‍: നിദ മജീദ്, ആദില്‍ മുഹമ്മദ്. മൃതദേഹം ബഖീഇല്‍ ഖബറടക്കി. സ്‌പോണ്‍സര്‍ അബ്ദുറഹ്മാന്‍ സുബ്ഹിയും കമ്പനി അധികൃതരും നാദിര്‍ഷ കാസര്‍കോട്, അഷ്‌കര്‍ കുരിക്കള്‍, നാസര്‍ കൈപ്പിനി, ബാബു എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക