Image

സിഡ്‌നി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പരി. ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു

സഖറിയ ബേബി Published on 26 August, 2012
സിഡ്‌നി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പരി. ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
സിഡ്‌നി: നോര്‍ത്ത് വെസ്റ്റ് സിഡ്‌നിയിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരി. ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു. ഓഗസ്റ്റ് 19ന് (ഞായര്‍) നടന്ന തിരുനാളില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. 

രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും മാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനയും റാസയും നടന്നു. വികാരി ഫാ. ഫെര്‍ഡിനാഡ് പത്രോസ് തിരുനാള്‍ സന്ദേശത്തില്‍ ഈശോയ്ക്ക് മാതാവിനോടുള്ള സ്‌നേഹത്തെ സംബന്ധിച്ച് പ്രസംഗിച്ചു. 

തിരുനാളിനോടനുബന്ധിച്ച് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. 



സിഡ്‌നി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പരി. ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക