Image

പന്നടുക്കം അബൂബക്കര്‍ നിര്യാതനായി

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 24 August, 2012
പന്നടുക്കം അബൂബക്കര്‍ നിര്യാതനായി
ബോവിക്കാനം: (കാസര്‍കോട്‌) ബാവിക്കര കുന്ന്‌ നുസ്രത്ത്‌ നഗര്‍ ബദര്‍ ജുമാമസ്‌ജിദ്‌ കമ്മിറ്റി മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും പൊതു പ്രവര്‍ത്തകനുമായിരുന്ന ബാവിക്കര പന്നടുക്കം അബൂബക്കര്‍ (60)ഇന്ന്‌ (ശനിയാഴ്‌ച) പുലര്‍ച്ചെ നിര്യാതനായി. പരേതരായ പന്നടുക്കം ഫക്രു മുഹമ്മദിന്റെയും കോളോട്ട്‌ ഉമ്മാലിയുടെയും മകനാണ്‌.

പരേതനായ കോളോട്ട്‌ അഹമ്മദ്‌ ഹാജിയുടെ മകള്‍ സാറയാണ്‌ ഭാര്യ, മക്കള്‍: ശരീഫ്‌ ,സലാം, ബദിയടുക്ക അബ്ദുള്‍ഖാദറിന്റെ ഭാര്യ ഫൌസിയ, ആലംപാടി മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ സുഹ്‌റ, സഹോദരങ്ങള്‍: പന്നടുക്കം അന്തുക്ക, പന്നടുക്കം അബ്ദുല്ല, പന്നടുക്കം ആമു, പന്നടുക്കം അബ്ദുല്‍ റഹ്മാന്‍ ഹാജി, പന്നടുക്കം മൊയ്‌തു, പന്നടുക്കം ഉമ്മര്‍ ,ആലൂര്‍ കടവില്‍ അഹമ്മദിന്റെ ഭാര്യ ബീഫാത്തിമ, പൈക്ക അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയ, പൈക്ക ബി.എ. അബ്ദുല്ല ഹാജിയുടെ ഭാര്യ ആസ്യ, പന്നടുക്കം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ.

മയ്യിത്ത്‌ ഇന്ന്‌ ഉച്ചയോടെ ബാവിക്കര കുന്ന്‌ നുസ്രത്ത്‌ നഗര്‍ ബദര്‍ ജുമാമസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവ്‌ ചെയ്യും. പരേതന്‍റെ നിര്യാണത്തില്‍ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി അനുശോചിച്ചു. മയ്യിത്ത്‌ നിസ്‌കരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തു.

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ്‌ +971 50 4760198

മരണ വീട്ടിലെ നമ്പര്‍
96 33 17 23 23 അനുജന്‍ പന്നടുക്കം ഉമ്മര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക